400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രിയെയും ബിജെപിയെയും പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ഡെറിക് ഒബ്രിയാൻ. പ്രചാരണത്തിന്റെ തുടക്കത്തിൽ ബിജെപി പറഞ്ഞ 400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോൾ എവിടെപ്പോയി എന്നാണ് അദ്ദേഹം ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് സാധ്യതകളെപ്പറ്റി മനോരമാ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പ്രചാരണത്തിന്റെ തുടക്കത്തിൽ 400 സീറ്റെന്ന് പറയുന്നത് കേട്ടു. മാർച്ചിൽ മോദിയുടെ ഗ്യാരന്റിയെന്ന് പറയുന്നുണ്ടായിരുന്നു. വോട്ടെടുപ്പിന്റെ മൂന്ന് ഘട്ടം കഴിഞ്ഞപ്പോഴേക്കും രണ്ടും കേൾക്കാനില്ല. അതിൽ നിന്ന് തന്നെ ഊഹിച്ചുകൂടെ? ബംഗാളിൽ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമിത് ഷാ ബിജെപിക്ക് 200 സീറ്റ് കിട്ടുമെന്നാണ് പ്രവചിച്ചത്. എന്നിട്ട് കിട്ടിയത് 70 സീറ്റ്. അതായത് മൂന്നിൽ ഒന്ന്. അങ്ങനെ നോക്കിയാൽ ഷാ ഇപ്പോൾ അവകാശപ്പെടുന്നതിന്റെ മൂന്നിലൊന്ന് തന്നെയാകും അവർക്ക് കിട്ടുക'- ഡെറിക് ഒബ്രിയാൻ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കേരളത്തിലും ബംഗാളിലും ബിജെപിയുടെ ഹിന്ദു-മുസ്ലീം വിഭജനം സാധ്യമാകില്ലെന്നും ബംഗാളികൾക്ക് മതവിശ്വാസം വ്യക്തിപരവും ഉത്സവങ്ങൾ എല്ലാവരുടേതുമാണെന്നും ഡെറിക് പറഞ്ഞു. ഇന്ത്യാ സഖ്യത്തിനൊപ്പം തന്നെയാണ് തൃണമൂൽ കോൺഗ്രസെന്നും ബംഗാളിൽ ഇടതുമായി ഒരുമിച്ച് പോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More