കേരളം വിലകൊടുത്തുവാങ്ങിയ കൊവാക്സിൻ എത്തി. നെടുമ്പാശേരി വിമാനത്താളത്തിലാണ് വാക്സിൻ എത്തിയത്. 1.37 ലക്ഷം വാക്സിനാണ് കൊച്ചിയിൽ എത്തിയത്. വാക്സിൻ ആരോഗ്യവകുപ്പിന് കൈമാറിയ ശേഷം ജില്ലകളിൽ വിതരണത്തിന് എത്തിക്കും.
കേരളം നേരിട്ട് വാങ്ങുന്ന വാക്സിന്റെ ആദ്യ ബാച്ച് രണ്ട് ദിവസം മുമ്പ് എത്തിയിരുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനാണ് കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഒരു കോടി ഡോസ് വാക്സിനാണ് നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങുന്നത്. ഇതിന്റെ ആദ്യ ബാച്ച് കോവാക്സിനും കൊവിഷീൽഡുമാണ് കേരളത്തിൽ എത്തിയത്. 75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.
രാജ്യത്ത് 18 വയസുമുതല്‍ 45 വയസുവരെയുളളവര്ക്കായുളള വാക്സിനേഷന് മെയ് 1 മുതൽ തീരുമാനിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വാക്സിന് പ്രതിസന്ധി രൂക്ഷമായതിനാല്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാനായിരുന്നില്ല. ബസ് ജീവനക്കാര്‍, കടകളില്‍ ജോലി ചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന് നല്‍കാനും ആലോചനയുണ്ട്.