കൊറോണ: ദുബായ് വിസ അടിക്കുന്നത് നിര്‍ത്തുന്നു

ദുബായ്: ഗള്‍ഫ് നാടുകള്‍ ഒന്നടങ്കം കൊറോണ പ്രതിരോധം ശക്തമാക്കുകയാണ്. ഇതുവരെ വലുതായി കൊറോണ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാത്ത രാജ്യങ്ങളും മുന്‍ കരുതല്‍ എന്ന നിലയില്‍ വലിയ സ്റ്റെപ്പുകളാണ് മുന്നോട്ട് വെക്കുന്നത്. 

നയതന്ത്ര പാസ്പോര്‍ട്ട് ഉള്ളവര്‍ക്കൊഴികെ മറ്റാര്‍ക്കും പുതുതായി വിസ അനുവദിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് യു.എ.ഇ. ഈമാസം 17- ന് ശേഷം പുതിയ വിസയില്‍ ആളുകള്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാനാവില്ല. എന്നാല്‍ 17- നകം വിസയെടുക്കുന്നതിന് തടസ്സ്മുണ്ടാവില്ല. വിസ ലഭിക്കുന്നവര്‍ അവര്‍ പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ നിന്ന് കൊറോണാ ബാധിതരല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം.

ഷാര്‍ജയിലെ എല്ലാ പൊതുപരിപാടികളും നിര്‍ത്തിവെക്കാന്‍ എക്സിക്യുട്ടീവ് കൌണ്‍സില്‍ ഉത്തരവിട്ടു. ഓഡിറ്റൊറിയങ്ങള്‍, കമ്യുണിറ്റി ഹാളുകള്‍, പാര്‍ക്കുകള്‍ എന്നിവയെല്ലാം ഇനിയോരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അബുദാബിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ വിനോദ സഞ്ചാര വകുപ്പ് തീരുമാനിച്ചു.   

Contact the author

international desk

Recent Posts

Web Desk 2 weeks ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 9 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 10 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More