പദ്ധതികൾ പ്രഖ്യാപിച്ച് സ്റ്റാലിൻ; റേഷൻ കാർഡ് ഉടമകൾക്ക് 2000 രൂപ വീതം

മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ നടപടികളായി എം കെ സ്റ്റാലിന്‍.  2.7 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപ നൽകും. പാലിന്റെ വില മൂന്ന് രൂപയായി കുറയ്ക്കാനും ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് പശ്ചാത്തലത്തിലാണ് ജനപ്രിയ നടപടികൾ . സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് ഉള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായി കോവിഡ് ചികിത്സ നൽകും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകളുടെ യാത്ര  സൗജന്യമാക്കാനും  സർക്കാർ തീരുമാനിച്ചു.  

തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ ഇന്ന് രാവിലെയാണ്  ചുമതലയേറ്റത്. അറുപത്തിനാലുകാരനായ സ്റ്റാലിൻ ഡിഎംകെ അധ്യക്ഷനാണ്. രാവിലെ രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ചടങ്ങിൽ മുൻമുഖ്യമന്ത്രിമാർ, പ്രതിപക്ഷ രാഷ്ട്രീയ കക്ഷിനേതാക്കൾ, ഘടക കക്ഷിനേതാക്കൾ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന മന്ത്രിസഭാ യോ​ഗമാണ് ജനപ്രിയ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചത്. 

ഡിഎംകെ  ആറാം തവണയാണ് തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത്. 234 അംഗനിയമസഭയില്‍ ഡിഎംകെ സഖ്യം നേടിയത് 159 സീറ്റുകളാണ്‌. 

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More