മേഘാലയയില്‍ 10 കോടി വര്‍ഷം പഴക്കമുള്ള ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തി

ഷില്ലോംഗ്: മേഘാലയയില്‍ 10 കോടി വര്‍ഷം പഴക്കമുള്ള ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തി. വെസ്റ്റ് ഖാസി ജില്ലയിലാണ് ഫോസില്‍ കണ്ടെത്തിയിരിക്കുന്നത്. സൗരോപോട് ദിനോസറിന്‍റെ അസ്ഥികൂടമാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ആദ്യമായിട്ടാണ് ഈ പ്രദേശങ്ങളില്‍ ടൈറ്റനോസോറിയന്‍ വംശത്തില്‍പെട്ട സൗരോപോട് ദിനോസറുകളുടെ അസ്ഥികൂടം കണ്ടെത്തുന്നതെന്ന് ഗവേഷകര്‍ വ്യകതമാക്കി. നീളമുള്ള കഴുത്തുകള്‍, നീളമുള്ള വാല്‍, ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തല, നീളമുള്ള കാലുകള്‍ എന്നിവയാണ് ഈ വിഭാഗത്തിന്‍റെ പ്രത്യേകത. കരയിലുണ്ടായ ഏറ്റവും വലിയ ജീവി വര്‍ഗമാണ് ഇത്.

ഇതിന് മുന്‍പ് സൌരോപോട് കണ്ടെത്തിയത് മഹാരാഷ്ട്ര, ഗുജറാത്ത്‌, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ആയിരുന്നു. ആദ്യമായിട്ടാണ് നോര്‍ത്ത് ഈസ്റ്റ്‌ മേഖലയില്‍ സൌരോപോട് കണ്ടെത്തുന്നത്. ആഫ്രിക്ക,ഏഷ്യ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യുറോപ്പ്, ഓസ്ട്രലിയ, ആന്‍റാര്‍ട്ടിക്ക എന്നിവിടങ്ങളിലുള്ള വ്യത്യസ്തതരം സൗരോപോട് ദിനോസറുകളാണ് ടൈറ്റനോസോറുകള്‍. 

Contact the author

Web Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More