പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധന:കേന്ദ്രത്തിന്‍റേത് ഭ്രാന്തന്‍ നടപടി -തോമസ്‌ ഐസക്

തിരുവനന്തപുരം: പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം  ഭ്രാന്തന്‍ നടപടിയാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക് പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡോയില്‍ വിലക്കുറവിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടിയിരുന്നത് എന്ന് മന്ത്രി തോമസ്‌ ഐസക് പറഞ്ഞു.

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വലിയ തോതില്‍ വിക്കയറ്റത്തിന് സാദ്ധ്യതയുണ്ട്.ഈ അവസരത്തില്‍  പെട്രോള്‍,ഡീസല്‍ വില കുറയ്ക്കാനാണ്  കേന്ദ്രം ശ്രമിക്കേണ്ടിയിരുന്നത്. പകരം ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നത്. അതേസമയം കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ തോതില്‍ നികുതിയിളവ് നല്‍കിയത് തുടരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ അവരാരും പുതുതായി രാജ്യത്ത് നിക്ഷേപം നടത്ത്യിട്ടില്ല എന്നത് ശ്രദ്ധേയമാണെന്നും സംസ്ഥാന ധനകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More