ഗാന്ധിജിയുടെ സെക്രട്ടറി വെങ്കിട്ട് റാം കല്യാണം അന്തരിച്ചു

ഗാന്ധിജിയുടെ പേഴ്സണല്‍ സെക്രട്ടറിയും, സ്വാതന്ത്ര സമര സേനാനിയുമായിരുന്ന വെങ്കിട്ട് റാം കല്യാണം ഓര്‍മ്മയായി. ഗാന്ധി വധത്തിന്‍റെ ദൃക്സാക്ഷികളില്‍ ഒരാളായിരുന്നു കല്യാണം. ആദ്യ കാലങ്ങളില്‍ രാഷ്ട്രീയം തന്‍റെ മേഖലയല്ലെന്നു വിശ്വസിച്ച് മാറിനിന്നിരുന്ന വെങ്കിട്ട് റാം കല്യാണം,വര്‍ധാ ആശ്രമത്തില്‍ ടൈപ്പിസ്റ്റായി ജോലിയില്‍ പ്രവേശിച്ചതോടെ ഗാന്ധിജിയുടെ നിഴലായി മാറുകയായിരുന്നു.

1922 ഓഗസ്റ്റ് 15ന് എസ്. വെങ്കിട്ടരാമന്‍റെയും മീനാമ്പാളിന്‍റെയും മൂത്തമകനായി കല്യാണം ജനിച്ചു. ഡല്‍ഹി കൊമേഴ്‌സ് കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദമെടുത്തു. 1944 മുതല്‍ 48 വരെയുള്ള കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ സന്തത സഹചാരിയായിരുന്നു. ഗാന്ധി വെടിയേറ്റ് മരിക്കുമ്പോള്‍ തൊട്ട് പിന്നില്‍ തന്നെ വെങ്കിട്ട് റാം കല്യാണം ഉണ്ടായിരുന്നു.

ഗാന്ധിജിയുടെ മരണത്തിന് ശേഷം പ്യാരേലാലിന്‍റെ കൂടെ നിന്ന കല്യാണം ഗാന്ധിയുടെ അവസാന നാളുകളെ കുറിച്ചുള്ള ഗ്രന്ഥം തയാറാക്കുന്നതില്‍ സഹായിയായി മാറി. ലേഡി  മൌണ്ട്ബാറ്റണിന്‍റെ സെക്രട്ടറിയായും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 

സംഭവ ബഹുലമായ ഒരു കാലഘട്ടത്തിന്‍റെ ജീവിക്കുന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു വെങ്കിട്ട് റാം കല്യാണം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം  ചെന്നൈ കോടാമ്പാക്കത്തെ വസതിയില്‍ വെച്ചാണ് കല്യാണം അന്തരിച്ചത്.   

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More