ചെന്നൈ: സംവിധായകനും ഛായാഗ്രഹകനുമായ കെ. വി. ആനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. കനാ കണ്ടേന്, അയന്, മാട്രാന്, കോ, അനേഗന്‍, കാപ്പാന് തുടങ്ങിയവയാണ് കെവി ആനന്ദ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
ഛായാഗ്രഹകനായ പിസി ശ്രീറാമിന്റെ സഹായിയായാണ് കെവി ആനന്ദ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പ്രിയദര്ശന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തേന്മാവിന് കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് കെവി ആനന്ദ് സ്വതന്ത്രഛായാഗ്രഹകനായത്. തേന്മാവിന് കൊമ്പത്തിലൂടെ മികച്ച ഛായാഗ്രഹകനുളള ദേശീയപുരസ്കാരവും ലഭിച്ചു.
തേന്മാവിന് കൊമ്പത്തിനെ കൂടാതെ മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ മലയാള ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചതും കെവി ആനന്ദായിരുന്നു. കെവി ആനന്ദ് ആദ്യമായി ഛായാഗ്രഹണം നിര്‍വഹിക്കുന്ന തമിഴ് ചിത്രം കാതല്‍ ദേശം ആയിരുന്നു. പിന്നീട് ശങ്കറിന്റെ കൂടെ മുതല്വന്, ശിവാജി, ബോയ്സ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പങ്കാളിയായി.