എന്റെ പേരില്‍ കേസെടുത്തോളൂ; ഓക്‌സിജന്‍ നല്‍കി ജനങ്ങളുടെ ജീവന്‍ രക്ഷിച്ചാല്‍ മതി'; യോ​ഗിയോട്​ പ്രിയങ്ക

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. 'മുഖ്യമന്ത്രീ, ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അടിയന്തരാവസ്ഥയുണ്ട്. നിങ്ങള്‍ക്ക് എന്റെ മേല്‍ കേസെടുക്കുകയോ എന്റെ സ്വത്ത് കണ്ടുകെട്ടുകയോ ചെയ്യാം. എന്നാല്‍ ദൈവത്തെയോര്‍ത്ത് സാഹചര്യം മനസിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം' - പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഓക്‌സിജന്‍ കുറവാണ് അതുകൊണ്ട് രോഗിയെ ഇവിടെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് നിങ്ങളോട് പറയുന്ന ഒരവസ്ഥയില്‍ നിങ്ങളെ സങ്കല്‍പ്പിച്ചുനോക്കു. തീരെ വിവേകമില്ലാത്ത ഒരു സര്‍ക്കാരിന് മാത്രമേ ഇത്തരത്തിലൊരു പ്രസ്താവന ഇറക്കാന്‍ സാധിക്കുകയുളളുവെന്നും പ്രിയങ്ക പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ല എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ അവകാശവാദം. ക്ഷാമത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ കേസെടുക്കുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, സംസ്ഥാനത്ത് ഓക്‌സിജന്‍ അടിയന്തരമായി ആവശ്യമുണ്ടെന്ന് യോഗിയുടെ പ്രസ്താവനയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ടാഗ് ചെയ്ത് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More