'മോദി സര്‍ക്കാര്‍ മരവിച്ച്‌ ചലനമറ്റ അവസ്ഥയില്‍'; നിർമല സീതാരാമന്റെ ഭർത്താവ്‌

കോവിഡ്‌ കൈകാര്യം ചെയ്യുന്നതിൽ മോഡി സർക്കാരിന്റെ കെടുകാര്യസ്ഥതയെ വിമർശിച്ച്‌ ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ്‌ ഡോ. പരകാല പ്രഭാകർ. രാജ്യത്ത്‌ മഹാമാരി പടരുമ്പോൾ കേന്ദ്രം മരവിച്ച്‌ ചലനമറ്റ അവസ്ഥയിലാണെന്ന്‌ പ്രഭാകർ യുട്യൂബിലെ ബ്ലോഗായ ‘മിഡ്‌വീക്ക്‌ മാറ്റേഴ്‌സി’ൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ  വാക്‌ചാതുരി സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കും ഹൃദയശൂന്യതയ്‌ക്കുമുള്ള പ്രായശ്ചിത്തമായി മാറുകയാണ്‌. അതിഥിത്തൊഴിലാളികളുടെ പലായന ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന ക്ഷോഭത്തെ മരവിപ്പിലൂടെ സർക്കാർ മറികടക്കുകയാണ്‌. മരവിപ്പ്‌ എക്കാലവും നിലനിൽക്കില്ല. കരുണയും സുതാര്യതയും സഹാനുഭൂതിയുമാണ്‌ നിലനിൽക്കുക. ഇതിൽ ഏത്‌ തെരഞ്ഞെടുക്കണമെന്ന്‌ പ്രധാനമന്ത്രി ഇപ്പോൾ തീരുമാനിക്കണം.

രാജ്യത്ത്‌ കോവിഡ്‌ കേസുകളുടെയും മരണങ്ങളുടെയും കണക്ക്‌ ശരിയല്ല. സ്ഥിതി അതീവഗുരുതരമെന്ന്‌ ഡോക്ടർമാർ പറയുന്നു. പരിശോധനാ സംവിധാനം തകർന്നിരിക്കയാണ്‌. ആശുപത്രികളുടെയും ലാബുകളുടെയുമെല്ലാം ശേഷിക്കപ്പുറം കാര്യങ്ങൾ എത്തി. രോഗികളുമായി ആംബുലൻസുകൾ ആശുപത്രികൾക്ക്‌ മുന്നിൽ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ദൃശ്യങ്ങളാണ്‌ പ്രചരിക്കുന്നത്‌. രാഷ്ട്രീയനേതാക്കൾ തെരഞ്ഞെടുപ്പ്‌ റാലികൾക്കും മതനേതാക്കൾ മതകൂട്ടായ്‌മകൾക്കുമാണ്‌ പ്രാമുഖ്യം നൽകുന്നത്‌.

രാജ്യത്ത്‌ വാക്‌സിനേഷൻ കുറഞ്ഞു‌. അടച്ചിടൽ പരിഹാരമല്ല. വാക്‌സിനും മറ്റ്‌ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുംവരെ വൈറസിനെ പിടിച്ചുനിർത്താനുള്ള കാലയളവായിരുന്നു–- പ്രഭാകർ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More