മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; ഐ സി യുവിലെ 13 കൊവിഡ് രോഗികള്‍ മരിച്ചു

മുബൈ: മഹാരാഷ്ട്രയില്‍ കൊവിഡ്‌ ആശുപത്രിയില്‍ തീ പിടിച്ച് 13 രോഗികള്‍ വെന്തുമരിച്ചു. തലസ്ഥാന നഗരിയായ മുബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ വിരാറിലെ വിജയ്‌ വല്ലഭ് ആശുപത്രിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഇന്ന് (വെള്ളിയാഴ്ച)  പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മരണപ്പെട്ടവര്‍ മുഴുവന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണ് എന്നാണു വിവരം. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.

കൊവിഡ്‌ രോഗികള്‍ക്ക് മാത്രം ചികിത്സ നല്‍കിയിരുന്ന ആശുപത്രിയില്‍ സംഭവ സമയത്ത് 90 രോഗികള്‍ ഉണ്ടായിരുന്നതായി ആശുപത്രി സി ഇ ഒ ദിലീപ് ഷാ പറഞ്ഞു. ആശുപത്രിയിലെ ജീവനക്കാരും നഴ്സുമാരും ഡോക്ടര്‍മാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് അടിയന്തിരമായി ഇടപെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറ്റ് രോഗികളെ സുരക്ഷിതമായി അടുത്ത ആശുപത്രികളിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആശുപത്രി അധികൃതരുമായി ടെലഫോണില്‍ സംസാരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കിടക്കുന്ന രോഗികളുടെ ദാരുണാന്ത്യത്തില്‍  സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More