തിരുവനന്തപുരം: വെര്‍ച്വല്‍ പോലീസ് സ്റ്റേഷന് ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എ.ഡി.ജി.പി മനോജ് എബ്രാഹാം. പോലീസ് സ്റ്റേഷനുകളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് വെര്‍ച്വല്‍ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പുതിയ പദ്ധതി ഈ വര്‍ഷം തന്നെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
വെര്‍ച്വല്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ പരാതി നല്കാന് പോലീസ് സ്റ്റേഷനിലേക്ക് പോകേണ്ടതില്ല. പോലീസ് ഓഫീസറെ നേരില്‍ കണ്ട് വീട്ടിലിരുന്ന് പരാതി ബോധിപ്പിക്കാന്‍ സാധിക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിപ്പെടുത്തിയാണ് പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുക. വീട്ടിലിരുന്നോ, വെര്‍ച്വല്‍ പോലീസ് സ്റ്റേഷന്റെ ഭാഗമായുള്ള കൌണ്ടറുകള്‍ വഴിയോ പോലീസ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.
പരാതി നല്‍കുന്നതിനൊപ്പം വീഡിയോ കോണ്‍ഫ്രന്‍സ് വഴി പോലീസ് ഓഫീസറെ നേരില്‍ കാണാന്‍ സൗകാര്യമുണ്ടായിരിക്കും. പരാതികള്‍ തുടര്‍ നടപടിക്ക് അതാത് പോലീസ് സ്റേഷനിലേക്ക് കൈ മാറും. പരാതി പോലീസ് സ്വീകരിച്ച് കഴിഞ്ഞാല്‍ പരാതിക്കാരന് സന്ദേശം ലഭ്യമാക്കും.