കൊറോണ: ഇന്ത്യയിലെ ആദ്യ മരണം കര്‍ണാടകയില്‍

ബംഗുലുരു: കൊറോണ രോഗം മൂലമുള്ള രാജ്യത്തെ ആദ്യ മരണം കര്‍ണാടകയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. കല്‍ബുര്‍ഗി സ്വദേശി മൊഹമദ്‌ ഹുസൈന്‍ സിദ്ടിഖിയ (76) ണ് മരണപ്പെട്ടത്. ചൊവ്വാഴ്ചയാണ് മരണപ്പെട്ടതെങ്കിലും വ്യാഴാഴ്ച ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന സ്രവ പരിശോധനയിലാണ് മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഉമ്ര കഴിഞ്ഞ് ഫെബ്രുവരി 29 -നാണ് സിദ്ദിഖി മക്കയിയില്‍ നിന്നു മടങ്ങിയെത്തിയത്. ചുമ ,ശ്വാസ തടസ്സം, തൊണ്ട വേദന തുടങ്ങിയ അസ്വസ്ഥതകളെ തുടര്‍ന്ന് ഈ മാസം 5-നാണ് അദ്ദേഹം കല്‍ബുര്‍ഗി മെഡിക്കല്‍ ഇന്സ്ടിറ്റുട്ടില്‍ ചികിത്സ തേടിയത്. 

ഈ മാസം 6-ന് ആശുപത്രിയില്‍ അഡമിറ്റ് ചെയ്ത സിദ്ദിഖിയെ 9-ന് ഹൈദരാബാഡിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. 11- ന് തിരിച്ച് കല്‍ബുര്‍ഗിയിലേക്ക് മടങ്ങുമ്പോള്‍ യാത്രാ മധ്യേയാണ് മരണം സംഭവിച്ചത്. ഇതേ തുടര്‍ന്ന് കല്‍ബുര്‍ഗി മെഡിക്കല്‍ ഇന്സ്ടിറ്റുട്ടില്‍ ശേഖരിച്ച സ്രവം  ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് അയച്ചു. വ്യാഴാഴ്ച പരിശോധനാ ഫലം പുറത്ത് വന്നപ്പോഴാണ് മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മൊഹമദ്‌ ഹുസൈന്‍ സിദ്ടിഖിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം 30 - ലധികം പേരെ കൊറോണ നിരീക്ഷണത്തിലേക്ക് മാറ്റി. 

Contact the author

National Desk

Recent Posts

National Desk 17 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 19 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More