കൊവിഡ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്സിന് നിര്‍ബന്ധമായും എടുക്കേണ്ടതാണെന്ന് കാഞ്ഞങ്ങാട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്സിന് എടുക്കുന്നത് നോമ്പിന് തടസ്സമാവിലെന്നും നോമ്പ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം തീവ്രമാകുന്നവരുടെ എണ്ണം കൂടുന്നു. ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരത്തില്‍ അധികം രോഗികളില്‍ 5 ശതമാനത്തിലേറെപ്പേര്‍ക്ക് തീവ്ര പരിചരണം ആവശ്യമായി വരുന്നുവെന്നാണ് കണക്ക്. സ്ഥിതി ഗുരുതരമാണെന്നും തീവ്രപരിചരണത്തിന് കൂടുതൽ സൗകര്യങ്ങള്‍ വേണമെന്നും ആശുപത്രികൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.