രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ രജനീകാന്ത്. മുഖ്യമന്ത്രിയാകില്ല, പാർട്ടി അധ്യക്ഷനാകും

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ രജനീകാന്ത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയൊരു ശൂന്യതാണ് ഉള്ളതെന്നും മാറ്റത്തിനായി പുതിയൊരു പ്രസ്ഥാനം ഉണ്ടാവേണ്ടതുണ്ടെന്നും  രജനീകാന്ത് പറഞ്ഞു. ചെന്നൈയിൽ പൊതുപരിപാടിയിലാണ് രാഷ്ട്രീയ പ്രവേശനം ഉറപ്പാക്കി രജനീകാന്ത് നിലപാട് വ്യക്തമാക്കിയത്.

താൻ രൂപീകരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനായിക്കുമെന്നും, മുഖ്യമന്ത്രിയാകാനില്ലെന്നും രജനികാന്ത് അറിയിച്ചു. തന്റെ പ്രധാന ചുമത ഭരണത്തെ നിരീക്ഷിക്കുകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെയും കരുണാനിധിയുടെയും കാലത്തിനു ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു ശൂന്യതയാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയവും വ്യവസ്ഥയും മാറേണ്ടതുണ്ട്. അതിനു പുതിയ പ്രസ്ഥാനം വേണം. രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് കാര്യമില്ല. മാറ്റം ജനങ്ങളുടെ മനസിലും ഉണ്ടാകണമെന്ന് രജനീകാന്ത് പറഞ്ഞു. ഭൂരിഭാ​ഗം പദവികളും യുവാക്കൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

താൻ രൂപീകരിക്കുന്ന പാർട്ടിയുടെ നയത്തെ കുറിച്ചും സംഘടനാ രീതിയെ കുറിച്ചും രജനി ചില സൂചനകൾ നൽകി. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തില്‍ കൊണ്ടുവരും. യുവാക്കള്‍ക്കും പുതിയ ചിന്തകള്‍ ഉള്ളവര്‍ക്കുമായിരിക്കും പ്രധാന പദവികള്‍. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിദഗ്ധസമിതി രൂപീകരിക്കും.  തെറ്റുകള്‍ തിരുത്തും. മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലെ മിടുക്കരായ നേതാക്കളെ ഒപ്പമെത്തിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചു

Contact the author

wab desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More