സഫൂറ സര്‍ഗാറിനെതിരെ പായല്‍ റോഹ്ത്തഗി നടത്തിയ പരാമര്‍ശം മുസ്ലിം വനിതകളെ അവഹേളിക്കുന്നത്- കോടതി

മുംബൈ: ജാമിയ മിലിയ യൂണിവേര്‍‌സിറ്റിയിലെ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന്‍റെ അറസ്റ്റിനെപ്പറ്റി നടി പായല്‍ റോഹ്ത്തഗി നടത്തിയ പരാമര്‍ശം മുസ്ലിം വനിതകളെ അവഹേളിക്കുന്നതാണ് അന്ധേരി മജിസ്ട്രേറ്റ് കോടതി. എല്ലാവര്‍ക്കും അവരവരുടെ മത വിശ്വാസം പിന്തുടരാന്‍ അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മതവിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള ട്വിറ്ററിലൂടെ സന്ദേശം പ്രചരിപ്പിച്ചതിന് പായലിനെതിരെ കേസ് എടുക്കാന്‍ മജിസ്ട്രേറ്റ് ഭഗവത് സിരാപ്പേ ഉത്തരവിട്ടു.

മുസ്ലിം വനിതകളെയും ഇസ്ലാം മതത്തെയും അടച്ച് ആക്ഷേപിക്കുന്ന തരത്തിലുള്ള ആരോപണങ്ങള്‍ ആണ് നടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കോടതി അഭിപ്രായപെട്ടു. ഈ ആരോപണം ഉന്നയിച്ച നടിക്കെതിരെ കേസ് എടുക്കാനും, 30നകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

ഗര്‍ഭിണിയായ സഫൂറ പൌരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതിനിടയിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ജൂണിലായിരുന്നു വിവാദ പരാമര്‍ശം നടി ഉന്നയിച്ചത്. ഖുര്‍ ആനെയും ഇസ്ലാം മതത്തിലെ അനാചാരങ്ങളെയും വിമര്‍ശിക്കുന്നതിനോടൊപ്പം പായല്‍, ഗര്‍ഭിണിയായ സഫൂറയുടെ വീടിനടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ ഗര്‍ഭ നിരോധന ഉറ ഇല്ലായിരുന്നോയെന്നും ചോദിച്ചിരുന്നു.

മതവിദ്വേഷം ഉയര്‍ത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ നടിക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട്  കോടതിയില്‍  സമീപിച്ചത് അഭിഭാഷകനായ അലി കാഷിഫ് ദേശ്മുഖാണ്. വിദ്വേഷമുയര്‍ത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ ഇതിന് മുന്‍പ് പലതവണ പായല്‍ നിയമ നടപടി നേരിടുകയും, ട്വിറ്റര്‍ അക്കൌണ്ട് ഒന്നിലേറെ തവണ റദ്ദക്കപ്പെട്ടിട്ടുമുണ്ട്.

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More