സിനിമാ സെറ്റില്‍ 50 പേർക്ക് കൊവിഡ്; ഷൂട്ടിം​ഗ് നിർത്തിവെച്ചു

അക്ഷയ് കുമാർ നായകനായ രാം സേതു സിനിമാ സെറ്റിലെ അമ്പതോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഷൂട്ടിം​ഗ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ  പരിശോധനയിലാണ് ഇത്രയും ആളുകൾക്ക് കൊവിഡ് കണ്ടെത്തിയത്. രോ​ഗം സ്ഥിരീകരിച്ചവരിൽ അക്ഷയ് കുമാറും ഉൾപ്പെടും. 100 ഓളം പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. ഷൂട്ടിം​ഗ് പൂർണമായും നിർത്തിവെച്ചു. ഷൂട്ടിം​ഗ് സെറ്റിലെ മുഴുവൻ ആളുകളോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അക്ഷയ് കുമാറിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്ഷയുടെ ആരോ​ഗ്യ നില തൃപ്തികരമാണ്. ഉടൻ തന്നെ ആശുപത്രിവിടുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

അഭിഷേക് ശർമയാണ് രാം സേതുവിന്റെ സംവിധായകൻ. നുസ്രറത്ത് ബറൂച്ച. ജാക്വലിൻ ഫെർണാണ്ടസ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രാം സേതു പാലത്തിന്റെ യാഥാർത്ഥ്യങ്ങൾ അന്വേഷിക്കുന്ന ചരിത്ര ​ഗവേഷകന്റെ റോളിലാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. കൊവിഡിനെ തുടർന്ന് ബോളിവുഡിൽ ചിത്രങ്ങളുടെ ഷൂട്ടിം​ഗ് കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

രാജ്യത്ത് കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് അരലക്ഷത്തിലധികം കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More