'എല്ലാം ശരിയായത് ചില നേതാക്കളുടെയും, അവരുടെ ബന്ധുകളുടെയും വീടുകളില്‍ മാത്രം'- തൃശൂര്‍ അതിരൂപത

തൃശ്ശൂര്‍: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്  തൃശ്ശൂര്‍ അതിരൂപത. 'എല്‍ഡിഎഫ് വരും, എല്ലാം ശരിയാകു'മെന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉപയോഗിച്ച ക്യാപ്ഷന്‍ ഉദ്ധരിച്ചുകൊണ്ട്, എല്ലാം ശരിയായത് ചില നേതാക്കളുടെയും, അവരുടെ ബന്ധുകളുടെയും വീടുകളില്‍ മാത്രമാണ് എന്ന് അതിരൂപത കുറ്റപ്പെടുത്തി. സമ്മതിദാന അവകാശം പാഴാക്കാതെ എല്ലാവരും ഉപയോഗിക്കുകയും, മത രാഷ്ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അകറ്റി നിര്‍ത്തണമെന്നും അതിരൂപതയുടെ മുഖ പത്രമായ കത്തോലിക്ക സഭയില്‍ പ്രസിദ്ധികരിച്ച ലേഖനത്തില്‍ പറയുന്നു.

പിന്‍വാതില്‍ നിയമനം ഉള്‍പ്പടയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു രൂപതയുടെ ലേഖനം. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടു ചെയ്യണം എന്ന പരോക്ഷ സൂചനയാണ് മുഖപത്രം നല്‍കുന്നത്. ബിജെപിയെയും, എല്‍ഡിഎഫിനെയും വിമര്‍ശിച്ചുകൊണ്ട് എഴുതിയ ലേഖനത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയും ചെയ്തിരുന്നു.

മത രാഷ്ട്രമുണ്ടാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കേരളം ഇതുവരെ അതിന് നിന്ന് കൊടുത്തില്ല. ഈ തെരഞ്ഞെടുപ്പിലും വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്തണമെന്നും ലേഖനത്തില്‍ ആവശ്യപെടുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More