'നിങ്ങളോട് കളളം പറയാനല്ല ഞാനിവിടേക്ക് വന്നിരിക്കുന്നത്, എന്റെ പേര് നരേന്ദ്രമോദി എന്നല്ല' - രാഹുല്‍ ഗാന്ധി

ദിസ്പൂര്‍: അസമില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'നിങ്ങളോട് കളളം പറയാനല്ല ഞാനിവിടേക്ക് വന്നിരിക്കുന്നത്, എന്റെ പേര് നരേന്ദ്രമോദി എന്നല്ല, അസമിനെക്കുറിച്ചോ, കര്‍ഷകരെ കുറിച്ചോ എന്തിനെക്കുറിച്ചായാലും നിങ്ങള്‍ക്ക് നുണകള്‍ കേള്‍ക്കണമെങ്കില്‍ ടിവി തുറന്ന് നരേന്ദ്രമോദിയുടെ മുഖം നോക്കു, 24 മണിക്കൂറും അദ്ദേഹം  ഇന്ത്യയോട് കളളം പറയുകയാണ്.'- രാഹുല്‍ ഗാന്ധി പറഞ്ഞു.

അസമിലെ വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് അഞ്ച് കാര്യങ്ങളില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഞങ്ങള്‍ ബിജെപിക്കാരല്ല, വാഗ്ദാനങ്ങള്‍ നിറവേറ്റുന്നവരാണ്, കോണ്‍ഗ്രസ് അസമില്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു.

വിവാദ പൗരത്വ ഭേദഗതി നിയമം അസമില്‍ നടപ്പിലാക്കില്ല, അഞ്ച് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍, എല്ലാ വീടുകള്‍ക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യൂതി, ഓരോ വീട്ടമ്മയ്ക്കും പ്രതിമാസം രണ്ടായിരം രൂപ വേതനം, തേയില തൊഴിലാളികള്‍ക്ക് മിനിമം 365 രൂപ കൂലി തുടങ്ങിയവയാണ് കോണ്‍ഗ്രസ് അസമില്‍ നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍. മാര്‍ച്ച് 27-നാണ് അസമില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുക.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More