ജോയ്സിനെ തള്ളി സിപിഎം; നടപടി വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ മുന്‍ ഇടുക്കി എം. പി. ജോയ്‌സ് ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുടെ പരിപാടികളിലെ ആള്‍ക്കൂട്ടത്തെ കണ്ട് സമനില തെറ്റിയാണ് ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം. ജോയ്‌സിന്റെ പ്രസ്താവന അങ്ങേയറ്റം മോശമാണെന്നും, രാഹുല്‍ ഗാന്ധിയെപ്പോലൊരു ദേശീയ നേതാവിനെതിരെ തരംതാണതും സ്ത്രീവിരുദ്ധവുമായ പ്രസ്താവനയാണ് ജോയ്‌സ് ജോര്‍ജ്ജ് നടത്തിയതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം, ജോയ്‌സ് ജോര്‍ജ്ജിന്റെ പ്രസ്താവനയെ തളളിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാട് സിപിഎമ്മിനില്ലെന്നും രാഷ്ട്രീയമായി അദ്ദേഹത്തെ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ എതിര്‍ക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

എം. എം. മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു ജോയ്‌സ് ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം. 'രാഹുല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ മാത്രമേ പോവുകയുളളു, അവിടെ ചെന്ന് വളഞ്ഞുനില്‍ക്കാനും നിവര്‍ന്നുനില്‍ക്കാനുമൊക്കെ പഠിപ്പിക്കും, എന്റെ പൊന്നുമക്കളെ രാഹുല്‍ ഗാന്ധി പറയുമ്പോള്‍ വളയാനും നിവരാനുമൊന്നും നില്‍ക്കരുത്. അദ്ദേഹം പെണ്ണ് കെട്ടിയിട്ടില്ല' എന്നായിരുന്നു ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം. ജോയ്‌സിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദർശിക്കാൻ എല്ലാ സംഘികളെയും ക്ഷണിക്കുന്നു - മഹുവ മൊയ്ത്ര

More
More
National Desk 11 hours ago
National

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

More
More
National Desk 1 day ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 1 day ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 1 day ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More