തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിലില്‍ നല്‍കാനിരുന്ന അരി വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. സിവില്‍ സപ്ലൈസ് ഓഫീസര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. നീല, വെള്ള കാര്ഡ്കാര്ക്കുള്ള അരി വിതരണം നാളെ ആരംഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
മാര്‍ച്ചില്‍ കിറ്റ് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ഏപ്രിലിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അവധി ദിവസമായ ഏപ്രില്‍ 1,2 തിയതികളില്‍ കട തുറക്കാന്‍ റേഷന്‍ വ്യാപാരികള്‍ വിസമ്മതിച്ചോടെ, കിറ്റ് നേരത്തെ നല്കാന് തീരുമാനിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനെ അരി വിതരണം ബാധിക്കുമെന്ന് കണ്ട് നീല, വെള്ള കാര്ഡ്കാര്ക്കുള്ള അരി വിതരണം നിര്‍ത്തിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആവിശ്യപ്പെട്ടിരുന്നു. ഈ തീരുമാനം കോടതി സ്റ്റേ ചെയ്തു. സ്പെഷ്യല്‍ അരി വിതരണം ചെയ്യാനുള്ള തീരുമാനം നേരത്തെ എടുത്തതാണ്, അതുകൊണ്ട് അരി വിതരണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം അല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.