ചൈന പതുക്കെ കൊറോണയെ മറികടക്കുകയാണ്, ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുന്നു

ബെയ്ജിംഗ്: ചൈന വളരെ പതുക്കെയാണെങ്കിലും കൊറോണയെ മറികടക്കുകയാണ്. മരണസംഖ്യയും പുതുതായി കൊറോണ ബാധിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. പല ബഹുരാഷ്ട്ര കമ്പനികളും തങ്ങളുടെ ഉത്പാദനവും വ്യാപാരവും പുനരാരംഭിക്കാനുള്ള ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. രോഗം ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ വുഹാനില്‍ കഴിഞ്ഞ ദിവസം ചൈനീസ്‌ പ്രസിഡണ്ട് ഷി ജിന്പിംഗ് സന്ദര്‍ശനം നടത്തി.

വുഹാനില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ച ഹുബൈ പ്രവിശ്യയില്‍ ഇന്നലെ 17- കേസുകള്‍ മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടേക്കുള്ള യാത്ര വിലക്കുകള്‍ ഭാഗികമായി പിന്‍വലിച്ചു. മരണനിരക്കില്‍ വലിയ കുറവുണ്ടായതായി അധികൃതര്‍ അറിയിച്ചു. വുഹാനില്‍ നിന്ന് പൊതുവാഹനങ്ങള്‍ യാത്രാ സര്‍വീസുകള്‍ പുനരാരംഭിച്ചു. അഞ്ചു കോടിയിലേറെ ആളുകള്‍ കൊറോണാ നിരീക്ഷണത്തിലുണ്ടായിരുന്ന സ്ഥലമാണ് വുഹാനിലെ ഹുബൈ പ്രവിശ്യ.

കൊറോണ ഭീഷണി  പിന്‍വാങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍  കാണിച്ചുതുടങ്ങിയതോടെ വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ ചൈനയിലെ പ്രവര്‍ത്തനം സജീവമാക്കിത്തുടങ്ങി. പ്രമുഖ  കമ്പനിയായ ആപ്പിള്‍ പൂട്ടിപ്പോയ തങ്ങളുടെ സ്റ്റോറുകളില്‍ 90 ശതമാനവും തുറന്നതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ കൊറോണ നിയന്ത്രണ വിധേയമായ സ്ഥിതിക്ക് തങ്ങളുടെ സ്റ്റോറുകള്‍ തുറന്നുകൊണ്ടിരിക്കുകയാണെന്ന് ആപ്പിള്‍ സി.ഇ.ഒ. ടിം കുക്ക് പ്രസ്താവനയില്‍ പറഞ്ഞു. അടച്ചുപൂട്ടിയ 42- ചില്ലറ വില്പന കേന്ദ്രങ്ങളില്‍ 38 - എണ്ണവും  ഇന്നലെയോടെ തുറന്നതായി ടിം കുക്ക്  അറിയിച്ചു.  കൊറോണ ബാധയെ തുടര്‍ന്ന് ജനുവരിയിലാണ് ആപ്പിള്‍ തങ്ങളുടെ സ്റ്റോറുകള്‍ അടച്ചുപൂട്ടിയത്. 

Contact the author

international desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More