ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

തെല്‍ അവിവ്: ഒ​രു ഇസ്രായേല്‍ എം​ബ​സി​യും ഇ​നി സു​ര​ക്ഷിതമായിരിക്കില്ലെന്ന് ഇ​റാ​ന്‍ പ​ര​മോ​ന്ന​ത നേ​താ​വി​ന്റെ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്ടാ​വ് യ​ഹ്യ റഹീം സഫാവി. ഇസ്രായേലുമായുള്ള ഏ​റ്റു​മു​ട്ട​ൽ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മാ​യാണ് തെഹ്റാന്‍ വീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ സിറിയന്‍ കോ​ൺ​സു​ലേ​റ്റി​നു​​നേ​രെ നടത്തിയ ആക്രമണത്തിന് ഉചിതമായ മറുപടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ വ്യക്തമാക്കിയിരുന്നു.

കെയ്റോയിൽ നടക്കുന്ന ചർച്ചയിൽ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഹമാസിനും ഇസ്രായേലിനും  മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതേസമയം, നെതന്യാഹുവിനെതിരെ കടുത്ത പ്രതിഷേധം തുടരുന്നതിനാൽ ദക്ഷിണ ഗാസയില്‍ നിന്ന് കൂടുതല്‍ സൈനികരെ പിന്‍വലിക്കുകയാണ്‌ ഇസ്രായേല്‍. കടുത്ത നിലപാടുകളില്‍ നിന്ന് ഇസ്രായേല്‍ അയഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ബന്ദികളുടെ മോചനത്തിനായി ചില വിട്ടുവീഴ്​ചകൾക്ക്​ തയാറാണെന്നും എന്നാൽ ഹമാസി​ന്‍റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാനാകില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനിടെ ഇസ്രായേലിന്റെ തടവിലുള്ള ഫലസ്​തീൻ പോരാളി വാലിദ്​ ദഖ്​ഖ കൊല്ലപ്പെട്ടു. ചര്‍ച്ചകള്‍ അട്ടിമറിക്കാനായി ഇസ്രായേല്‍ കൊലപ്പെടുത്തിയതാണെന്നാണ് ഹമാസിന്‍റെ ആരോപണം. കഴിഞ്ഞ ദിവസം തെക്കന്‍ ഗ​സ്സ​യി​ൽ​നി​ന്ന് 98ാം ഡി​വി​ഷ​ന്റെ മൂ​ന്നു ബ്രി​ഗേ​ഡു​ക​ളെ ഇസ്രായേല്‍ പിന്‍വലിച്ചിരുന്നു. ഒരു ഡിവിഷന്‍ മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്. അടുത്ത സൈനിക നീക്കത്തിന്‍റെ മുന്നൊരുക്കമായാണിതെന്നാണ് ഐഡിഎഫ് വിശദീകരണം. എന്നാല്‍ ആറു മാസമായി തുടരുന്ന യുദ്ധത്തിലെ സുപ്രധാന നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More