മരുഭൂമിയില്‍ 1000 കോടി മരങ്ങള്‍ നട്ടു വളര്‍ത്തുമെന്ന് സൗദി!

റിയാദ്: വരുന്ന പതിറ്റാണ്ടിനുള്ളില്‍ മരുഭൂമിയില്‍ 1000 കോടി മരങ്ങള്‍ നട്ടു വളര്‍ത്തുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇതിനു പുറമെ മറ്റു പശ്ചിമേഷ്യന്‍ ഭാഗങ്ങളിലായി 40 ബില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ സഹകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സൗദി അറേബ്യയെ പ്രകൃതി സൗഹൃദവും കാര്‍ബണ്‍ മാലിന്യ മുക്തവുമാക്കുന്നതിന്റെ ഭാഗമായാണ് 'സൗദി ആന്റ് മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ്‌സ്' എന്ന പേരില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വനപുനരുദ്ധാരണ പദ്ധതിയാണ് ഇതെന്ന് സൗദി അവകാശപ്പെടുന്നു. എന്നാല്‍ എങ്ങനെ എവിടെ പദ്ധതി നടപ്പാക്കുമെന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. മരുഭൂ കാലാവസ്ഥയും കുറഞ്ഞ ജലശ്രോതസ്സുകളും ഉള്ള രാജ്യത്ത് 1000 മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതി എത്രമാത്രം വിജയകരമാവുമെന്നതില്‍ വിദഗ്ധര്‍ സംശയിക്കുന്നു. 2030 ഓടു കൂടി പുനരുജ്ജീവന സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജോല്‍പാദനത്തിലേക്ക് മാറി സൗദിയില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ 50 ശതമാനം കുറയ്ക്കുമെന്നാണ് പ്രഖ്യാപനം.

‘ഒരു പ്രമുഖ ആഗോള എണ്ണ ഉല്‍പാദകര്‍ എന്ന നിലയില്‍ കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ പോരാട്ടത്തില്‍ ഞങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഞങ്ങള്‍ക്ക് നന്നായി അറിയാം. എണ്ണ, വാതക കാലഘട്ടത്തില്‍ ഊര്‍ജ വിപണികളില്‍ പ്രധാന പങ്ക് ഞങ്ങള്‍ വഹിച്ചതു പോലെ വരുന്ന ഹരിത കാലഘട്ടത്തിലും ഞങ്ങള്‍ പ്രവര്‍ത്തിക്കും,’ എംബിഎസ് പറഞ്ഞു.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More