കോണ്‍ഗ്രസെന്നാല്‍ ഗാന്ധി കുടുംബമല്ല- പ്രിയങ്ക ഗാന്ധി

ഗുവാഹത്തി: കോണ്‍ഗ്രസെന്നാല്‍ ഗാന്ധി കുടുംബമല്ലായെന്ന്  എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ രൂപികരണത്തിനു സഹായിച്ച ആശയമാണ് കോണ്‍ഗ്രസെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യ ടുഡെയുമായുള്ള അഭിമുഖത്തിലാണ് അവര്‍ ഈ കാര്യം വ്യകതമാക്കിയത്.

'കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ഥം. ഇന്ത്യയെ രൂപികരിച്ച ആശയമാണ് കോണ്‍ഗ്രസ്‌. ഗാന്ധി കുടുംബം അപ്രസക്തമാണ്. ഏത് നേതാവോ, ഏത് കുടുംബമോ ആയാലും കോണ്‍ഗ്രസ് എന്ന‌ ആശയത്തിനാണ് പ്രാധാന്യം' പ്രിയങ്ക പറഞ്ഞു.

ബിജെപിയെന്ന പാര്‍ട്ടിയോട് മാത്രമല്ല,  ആ പാര്‍ട്ടിയുടെ പ്രത്യേയ ശാസ്ത്രത്തിനെതിരെയുമാണ്‌ കോണ്‍ഗ്രസ്‌ യുദ്ധം ചെയ്യുന്നത്. അസം ജനതക്കേറ്റ മുറിവുണക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് പ്രിയങ്കയുടെ പ്രതികരണം.

കോണ്‍ഗ്രസ്‌ ഹിന്ദു-മുസ്ലിം വിരുദ്ധത സൃഷ്ട്ടിക്കുന്നുവെന്ന ബിജെപിയുടെ പ്രചാരണത്തിനെതിരെയും പ്രിയങ്ക വിമര്‍ശിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ബിജെപിക്ക് അവസരം നല്‍കിയ ജനങ്ങള്‍ക്ക്‌, ഇപ്പോള്‍ അവരുടെ തനി നിറം വ്യകതമായി ഇത് കോണ്‍ഗ്രസിന് ജയസാധ്യത നല്‍കും. അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൌരത്വ നിയമം റദ്ദക്കുമെന്നും പ്രിയങ്ക വ്യകതമാക്കി. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More