പരസ്യ പ്രസ്താവനകള്‍ വേണ്ട; തെരഞ്ഞെടുപ്പിനെ ഒറ്റ കെട്ടായി നേരിടണം - സോണിയ ഗാന്ധി

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിച്ച് പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ തമ്മിലടി രൂക്ഷമായ അടിസ്ഥാനത്തിലാണ് എഐസിസിയുടെ അദ്ധ്യക്ഷയുടെ ശക്തമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇനിയും പരസ്പരം ചെളിവാരിയെറിയാനാണ് നീക്കമെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പിനെ ഒറ്റ കെട്ടായി നേരിടണം. ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയെ ഉടന്‍ തീരുമാനിക്കണമെന്നും  എഐസിസി അറിയിച്ചിട്ടുണ്ട് .

സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതോടെ കോണ്‍ഗ്രസ് എംപി കെ. സുധാകരന്‍ ഹൈക്കമാന്‍റിനെയും ജനറല്‍സെക്രട്ടറി കെ. സി. വേണുഗോപാലിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.  കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടായിരിക്കാന്‍  താല്പര്യമില്ലെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉചിതമായ തീര്‍മാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ഹൈക്കമാന്‍റ് വിഷയത്തില്‍ ഇടപെടുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി  പ്രസിഡണ്ടായി നിയമിച്ചതിനെതിരെ കേന്ദ്ര മന്ത്രി വയലാര്‍ രവിയും രംഗത്തെത്തിയിരുന്നു. സുധാകരന്‍ അദ്ധ്യക്ഷനാകണമെന്നാണ് തന്‍റെ  ആഗ്രഹമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.  പാര്‍ട്ടിക്കകത്ത് ഗ്രൂപ്പിസം ഇപ്പോഴുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍  ഉമ്മന്‍ചാണ്ടിയാണ് കേരളത്തില്‍ മുന്നില്‍ വരേണ്ടത്. കാരണം ജനങ്ങള്‍ക്ക് അദ്ദേഹത്തില്‍ ഒരുവിശ്വാസം ഉണ്ട്. ജനകീയനാണ്. ഉമ്മന്‍ചാണ്ടി പിന്നിലേക്ക് പോകുന്നത് കേരളത്തിലെ കോണ്‍ഗ്രസിന് ഗുണകരമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Contact the author

web desk

Recent Posts

Web Desk 4 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 8 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 8 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More