പുടിന്‍ 'കൊലയാളി'യാണെന്ന് ബൈഡന്‍; വലിയ വില നല്‍കേണ്ടിവരുമെന്നും മുന്നറിയിപ്പ്

ഇക്കഴിഞ്ഞ അമേരിക്കൻ​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിലും റഷ്യൻ ഇടപെടല്‍ ഉണ്ടായതായി പ്രസിഡന്‍റ് ജോ ബൈഡന്‍. തിരഞ്ഞെടുപ്പുഫലം ട്രംപിന് അനുകൂലമാക്കാനുളള ശ്രമങ്ങൾ നടന്നതു പുടിന്റെ അറിവോടെയാണെന്നാണു നാഷണൽ ഇന്റലിജന്‍സ് ഡയറക്ടർ അവ്റിൽ ഹെയ്നസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അതോടെ, റഷ്യയ്ക്കെതിരെ ജോ ബൈഡൻ ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചേക്കുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ യു.എസ്​ ടെലിവിഷൻ ചാനലായ എ.ബി.സി ന്യൂസിന്​ നൽകിയ അഭിമുഖത്തിലാണ് ബൈഡന്‍ റഷ്യക്കെതിരെ ശക്തമായ നിലപാടെടുത്തത്. പ്രതിപക്ഷ നേതാവ്​ അലക്​സി നാവൽനിക്ക്​ വിഷം നൽകി കൊലപാതകശ്രമം നടത്തിയ സംഭവത്തിൽ പുടിൻ കൊലയാളിയാണെന്ന്​ കരുതുന്ന​ു​ണ്ടോയെന്ന്​ ചോദിച്ചപ്പോൾ അതേ എന്നായിരുന്നു ബൈഡന്‍റെ മറുപടി. അതിന് പുടിന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം തുറന്നടിച്ചു.

പ്രസിഡന്റ് സ്ഥാനാർഥിയായി നറുക്കുവീഴും മുൻപുതന്നെ ജോ ബൈഡനെതിരെ തെറ്റായ വിവരങ്ങൾ പറഞ്ഞു പരത്താൻ റിപ്പക്കൻ പാർട്ടിക്കാരനായ ട്രംപിന്റെ പ്രചാരണസംഘം ഉദ്യോഗസ്ഥരെ റഷ്യൻ സർക്കാർ സ്വാധീനിച്ചെന്നും നാഷണൽ ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

ബൈഡന്‍റെ പ്രസ്താവനയോടെ അമേരിക്ക-റഷ്യ ബന്ധം കൂടുതല്‍ വഷളായി. ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ റഷ്യ അമേരിക്കയിലെ റഷ്യൻ അംബാസഡർ അനറ്റോലി അ​ന്‍റാേനോവിനെ മോസ്​കോയിലേക്ക്​ തിരിച്ചുവിളിക്കുകയും ചെയ്തു.

Contact the author

web desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More