കര്‍ഷകപ്രക്ഷോഭകര്‍ ഡല്‍ഹിയിലെ സമരഭൂമിയില്‍ കുടില്‍കെട്ടിത്തുടങ്ങി

ഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളില്‍ കുടില്‍കെട്ടി രാജ്യത്തെ കര്‍ഷകര്‍. വരാനിരിക്കുന്ന കടുത്ത വേനലിനെ പ്രതിരോധിക്കാനാണ് കര്‍ഷകര്‍ ടെന്റുകളില്‍ നിന്ന് വീടുകളിലേക്ക് മാറുന്നത്. സമരത്തിന്റെ ആദ്യഘട്ടത്തില്‍ മിക്ക കര്‍ഷകരും തങ്ങളുടെ ട്രാക്ടറുകളിലായിരുന്നു കഴിഞ്ഞിരുന്നത് എന്നാല്‍ വിളവെടുപ്പ് കാലം അടുത്തതോടെ ട്രാക്ടറുകള്‍ ഗ്രാമങ്ങളിലേക്ക് തിരിച്ചയക്കേണ്ട അവസ്ഥയാണ്.

ഓരോ വീടും നിര്‍മ്മിക്കുന്നതിനായി ഇരുപതിനായിരം മുതല്‍ ഇരുപത്തിയയ്യായിരം വരെയാണ് കര്‍ഷകര്‍ക്ക് ചിലവാകുന്നത്. നിര്‍മാണക്കൂലി ഒഴിവാക്കാനായി കര്‍ഷകര്‍ തന്നെയാണ് വീടുകള്‍ നിര്‍മിക്കുന്നത്. ലഭ്യമായ വസ്തുക്കളുപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം. 

കൊടുംതണുപ്പിനെയും ഇന്റര്‍നെറ്റ് നിയന്ത്രണത്തെയുമെല്ലാം പ്രതിരോധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ എത്ര വര്‍ഷങ്ങളെടുത്താലും നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോവില്ലെന്നുളള ദൃഡനിശ്ചയത്തിലാണ്. എന്നാല്‍  പ്രതിഷേധക്കാരും സര്‍ക്കാരും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സമവായത്തിലെത്തിയിട്ടില്ല. സര്‍ക്കാരിന്റെ ഉപാധികളെല്ലാം തളളിയ കര്‍ഷകര്‍ നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 26-ന് രാജ്യവ്യാപകമായി ബന്ദ് നടത്താനും കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More