തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്; കമല്‍ ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിക്കും

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ കോയമ്പത്തൂര്‍ സൗത്ത് നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. മക്കള്‍ നീതി മയ്യത്തിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിനിടെയാണ് കമല്‍ ഹാസന്‍ തന്റെ മണ്ഡലം പ്രഖ്യാപിച്ചത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംജിആറിന്റെ മണ്ഡലമായ ചെന്നൈയിലെ അലന്ദൂരില്‍ നിന്ന് കമല്‍ ഹാസന്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

താന്‍ ഒരു ഐഎഎസുകാരനാവുകയും പിന്നീട് രാഷ്ട്രീയത്തിലിറങ്ങുകയും വേണമെന്നായിരുന്നു തന്റെ പിതാവിന്റെ ആഗ്രഹം, അദ്ദേഹത്തിന്റെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ തനിക്ക് സാധിച്ചില്ലെങ്കിലും മക്കള്‍ നീതി മയ്യത്തില്‍ നിരവധി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരുണ്ട്. അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മക്കള്‍ നീതി മയ്യത്തിന്റെ 70 സ്ഥാനാര്‍ത്ഥികളടങ്ങുന്ന ആദ്യത്തെ സ്ഥാനാര്‍ത്ഥിപ്പട്ടിക കമല്‍ ഹാസന്‍ പുറത്തുവിട്ടിരുന്നു. മക്കള്‍ നീതി മയ്യം സഖ്യകക്ഷികളായ നടന്‍ ശരത്കുമാറിന്റെ എഐഎസ്എംകെ-ക്കും,  ടിആര്‍ പച്ചമുത്തുവിന്റെ ഐജെകെ- ക്കും നാല്‍പ്പത് വീതം സീറ്റുകളാണ് നല്‍കിയിട്ടുളളത്. 

കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും എ.ഐ.എ.ഡി.എം.കെ വിജയിച്ചിരുന്ന മണ്ഡലമാണ് കോയമ്പത്തൂര്‍ സൗത്ത്. എ.ഐ.എ.ഡി.എം.കെ ഇത്തവണത്തെ സീറ്റ് വിഭജന ചര്‍ച്ചയില്‍ കോയമ്പത്തൂര്‍ സൗത്ത് സീറ്റ് സഖ്യകക്ഷിയായ ബിജെപിക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 

Contact the author

National Desk

Recent Posts

National Desk 15 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 16 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More