ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ പശുവാണെന്ന് ഗുജറാത്ത് ഗവര്‍ണര്‍

ഗുജറാത്ത്‌:  രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ പശുവാണെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്. പാല് നമ്മുടെ പോഷകാഹാരത്തിനും ചാണകവും മൂത്രവും കാര്‍ഷിക രംഗത്തെയും സഹായിക്കുന്നതിനാല്‍ പശു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി നഗര്‍ കാമധേനു സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തദ്ദേശീയ പശുക്കളെ അടിസ്ഥാനമാക്കിയാണ് കാര്‍ഷിക രംഗം മുന്നോട്ടു പോകുന്നത്. ജേഴ്സി പശുവിന് തദ്ദേശീയ പശുക്കളുടെ അത്ര ഗുണമില്ല. സ്വദേശി പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ മുന്നൂറു കോടിയിലേറെ ബാക്ടീരിയകള്‍ ഉണ്ടായിരിക്കും. ഇത് മണ്ണിന്റെ വളക്കൂറിനെ നല്ല രീതിയില്‍ സഹായിക്കും. ഹിസാറിലെ അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരിൽ നിന്നാണ് എനിക്കീ വിവരം ലഭിച്ചത്' - ആചാര്യ ദേവ് വ്രത് പറഞ്ഞു.

അതുകൊണ്ട്, പ്രകൃതിദത്ത കൃഷി പിന്തുടരുന്ന കർഷകർക്ക് കാലിത്തീറ്റയ്ക്കും പരിചരണത്തിനുമായി പ്രതിമാസം 900 രൂപ നൽകുമെന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 1.05 ലക്ഷം കർഷകർക്ക് അതിന്റെ ഗുണം ലഭിക്കുമെന്നാണ് ആചാര്യ ദേവ് വ്രതിന്‍റെ അവകാശവാദം.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 1 day ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 2 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 2 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 3 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More