മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും സംവാദത്തിന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയുമായുളള ബന്ധത്തെക്കുറിച്ചും ഇലക്ടറല്‍ ബോണ്ടിനെക്കുറിച്ചുമുളള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മോദിക്ക് സാധിക്കില്ലെന്നും അതുകൊണ്ടാണ് അദ്ദേഹം സംവാദത്തിന് വരാന്‍ തയ്യാറാകാത്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പ്രധാനമന്ത്രി അദ്ദേഹത്തിന് പ്രിയപ്പെട്ട  മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ത്താതെ അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഞാനുമായി സംവാദത്തിന് തയ്യാറാകുന്നില്ല. കാരണം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവില്ലെന്ന് അദ്ദേഹത്തിനറിയാം. എപ്പോള്‍ എവിടെ വേണമെങ്കിലും പ്രധാനമന്ത്രിയുമായി സംവാദത്തിന് ഞാന്‍ തയ്യാറാണ്. പക്ഷെ അദ്ദേഹം വരില്ലെന്ന് എനിക്കുറപ്പാണ്. മോദിയോട് ഞാന്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം അദാനിയുമായുളള ബന്ധത്തെക്കുറിച്ചാകും. ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചാകും രണ്ടാമത്തെ ചോദ്യം. ഈ രണ്ട് ചോദ്യങ്ങള്‍ക്കും മോദി ഉത്തരം നല്‍കിയാല്‍ മാത്രമേ സംവാദം  അവസാനിപ്പിക്കുകയുളളു'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

അംബാനിയില്‍ നിന്നും അദാനിയില്‍ നിന്നും കോണ്‍ഗ്രസിന് ധാരാളം പണം ലഭിക്കുന്നുവെന്ന് ആരോപിക്കുന്ന മോദി അത് അന്വേഷിക്കാന്‍ ധൈര്യപ്പെടാത്തത്  എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More