ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

മുംബൈ: വീണ്ടും അധികാരത്തിലെത്തിയാല്‍ ബിജെപി ആര്‍എസ്എസിനെ നിരോധിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. ഇനി ആര്‍എസ്എസിന്റെ ആവശ്യമില്ലെന്നാണ് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞതെന്നും ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ അവര്‍ അപകടത്തിലാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.  ബാന്ദ്ര-കുര്‍ള കോംപ്ലക്‌സില്‍ നടന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'മോദി ശിവസേനയെ (യുബിടി) വ്യാജ സേന എന്നും ബാല്‍ താക്കറെയുടെ വ്യാജ സന്താനം എന്നും വിളിച്ചു. നാളെ അവര്‍ ആര്‍എസ്എസിനെ വ്യാജമെന്ന് മുദ്രകുത്തി  നിരോധിക്കും. ഒരു ചെറിയ പാര്‍ട്ടിയായിരുന്നപ്പോള്‍ അതിന് ആര്‍എസ്എസിനെ ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി വളരുകയും കൂടുതല്‍ കഴിവുളളതായി മാറുകയും ചെയ്തു. ഇപ്പോഴത് സ്വയം പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ഇനി ആര്‍എസ്എസിനെ ആശ്രയിക്കേണ്ടതില്ലെന്നാണ് ജെപി നദ്ദ പറഞ്ഞത്. ബിജെപിക്ക് ജന്മം നല്‍കിയ, രാഷ്ട്രീയാധികാരം നല്‍കിയ ആര്‍എസ്എസിനെ നിരോധിക്കാന്‍ എന്തിനാണ് അവര്‍ ശ്രമിക്കുന്നത്.'- ഉദ്ധവ് താക്കറെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

മഹാരാഷ്ട്രയിലെ റാലികളില്‍ മോദി തങ്ങളെ വ്യാജ ശിവസേന എന്നാണ് വിശേഷിപ്പിച്ചതെന്നും ഏത് ശിവസേനയാണ് ഒറിജിനല്‍, ഏതാണ് വ്യാജമെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More