ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന് അനുകൂലമായ ശക്തമായ അടിയൊഴുക്കുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ബിജെപി ഇനി അധികാരത്തിലെത്തില്ലെന്നും ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. സമൂഹത്തില്‍ ഭിന്നിപ്പും വിദ്വേഷവും പടര്‍ത്തുന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ ഇപ്പോള്‍ പോരാടുന്നത് ജനങ്ങളാണെന്നും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുളള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനങ്ങള്‍ക്കു തോന്നുന്നുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

'രാമക്ഷേത്രമെന്നും ഹിന്ദു-മുസ്ലീമെന്നും ഇന്ത്യാ-പാകിസ്ഥാന്‍ എന്നുമൊക്കെ പറഞ്ഞ് ബിജെപി ജനങ്ങളെ വൈകാരികമായി കൊളളയടിക്കുകയാണ്. രാജ്യത്തുടനീളം സഞ്ചരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മനസിലാകുന്നത് ഇന്ത്യാ സഖ്യത്തിന് അനുകൂലമായി ശക്തമായ അടിയൊഴുക്കുണ്ട് എന്നതാണ്. കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്കും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. ബിജെപിക്ക് അധികാരം പിടിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കുന്നത് തടയാന്‍ ഇന്ത്യാ സഖ്യത്തിനാകും. ബിജെപിക്ക് ഇനി സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല'- ഖാര്‍ഗെ പറഞ്ഞു.

ഇന്നലെ നടന്ന അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ 60.09 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. എട്ട് സംസ്ഥാനങ്ങളിലെ 49 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മെയ് 26-നാണ് ആറാം ഘട്ട വോട്ടെടുപ്പ് നടക്കുക. ജൂണ്‍ ഒന്നിന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More