'ഈ നാടകത്തിൽ എനിക്ക് പങ്കില്ല'; കൃഷ്ണ കുമാറിനെ തള്ളി അഹാന

പൃഥ്വിരാജ് നായകനാകുന്ന ഭ്രമം സിനിമയിൽ നിന്ന് അഹാനയെ മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. താന്‍ ബിജെപിക്കാരനായതുകൊണ്ടാണ് ആഹാനയെ സിനിമയില്‍ നിന്ന് മാറ്റിയതെന്ന,‌ അഹാനയുടെ പിതാവും നടനുമായ കൃഷണ കുമാറിന്‍റെ പ്രതികരണമാണ് ഇതിലേക്ക് വഴിയൊരുക്കിയത്.

എന്നാല്‍, കൃഷണ കുമാറിന്‍റെ വാക്കുകളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അഹാന. 'ഈ നാടകത്തില്‍ എനിക്ക്  പങ്കില്ല, ഞാന്‍ പൃഥ്വിരാജിന്‍റെ കടുത്ത ആരാധികയാണ്. എന്നെ ഇതില്‍ നിന്ന് ഒഴിവാക്കു, ഞാന്‍ ആരെയും കുറ്റപെടുത്തിയിട്ടില്ല, ഇതുമായി ബന്ധപ്പെട്ടു നടന്ന പ്രതികരണങ്ങള്‍ എന്‍റെ അഭിപ്രയമയല്ല. മറ്റൊരു വ്യക്തിയുടെയാണ്. അതിലേക്ക് എന്‍റെ ഫോട്ടോ വെച്ചുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമമുണ്ടാക്കുന്നുണ്ട്' - അഹാന പറഞ്ഞു. ഭ്രമം സിനിമയുമായി  ബന്ധപെട്ട് നടന്നതെല്ലാം ജോലിയുടെ ഭാഗമാണെന്നും അഹാന വ്യക്തമാക്കി.

പൃഥ്വിരാജ് നായകനാകുന്ന ഭ്രമം സിനിമയില്‍ നിന്ന് അഹനയെ ഒഴിവാക്കിയതില്‍ രക്ഷ്ട്രീയം ഇല്ല എന്ന് നിര്‍മ്മാതാക്കളായ ഓപ്പണ്‍ ബുക്ക്‌  പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 10ന് അഹാനയുടെ ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്റെ ചിത്രങ്ങള്‍ കണ്ട ശേഷം സംവിധായകാനും എഴുത്തുകാരനും നിര്‍മ്മാതാക്കളും അഹാന ഈ കഥാപാത്രത്തതിനു അനുയോജ്യ അല്ല എന്ന നിഗമനത്തില്‍ എത്തി. ഈ വിവരം അഹാനയെ വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും അടുത്ത പ്രോജക്ടില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് പറയുകയും ചെയ്തിരുന്നു എന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ വിശദീകരണം.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More