ഉത്തരാഖണ്ഡ് ബിജെപിയില്‍ വിമതനീക്കം; മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് രാജിവെച്ചു. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയിലുണ്ടായ വിമത നീക്കത്തെ  തുടര്‍ന്നാണ് ത്രിവേന്ദ്രസിംഗ് റാവത്തിന്റെ രാജി. അധികാരത്തിലെത്തി നാല് വര്‍ഷം തികയാനിരിക്കെയാണ് രാജി. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിനു ശേഷം കാലാവധി കഴിയുന്നതിനുമുന്‍പേ രാജി വയ്ക്കുന്ന ബിജെപി മുഖ്യമന്ത്രികൂടിയാണ് ത്രിവേന്ദ്രസിംഗ് റാവത്ത്. അജയ് ഭട്ട്, ധന്‍സിംഗ് റാവത്ത്, അനില്‍ ബലൂണി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിമതര്‍ മുന്നോട്ടുവെച്ചത്. 

ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ ബിജെപിയിലെ തന്നെ ഒരു വിഭാഗം എംഎല്‍എമാര്‍ തിരിഞ്ഞതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. പത്തോളം എംഎല്‍എമാരാണ് മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്തിരുന്നത്. മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടമായെന്നും മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ ബിജെപി വിടുമെന്നുമായിരുന്നു നേതാക്കളുടെ ഭീഷണി.

കഴിഞ്ഞ ദിവസം, പാര്‍ട്ടിക്കകത്തെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും റിപ്പോര്‍ട്ട് ജെപി നദ്ദയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. ഉത്തരാഖണ്ഡില്‍ 70 ല്‍ 57 സീറ്റുകളും പിടിച്ചെടുത്താണ് ബിജെപി അധികാരത്തില്‍ എത്തിയത്. ഉത്തരാഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധി ബിജെപിക്ക് തിരിച്ചടിയാവുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.
Contact the author

National Desk

Recent Posts

Web Desk 23 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More