കര്‍ഷകരും അതിര്‍ത്തിയില്‍ വീരമൃത്യു വരിക്കുന്ന സൈനികരെപ്പോലെ ദേശസ്‌നേഹികളാണ് - അമരീന്ദര്‍ സിംഗ്

ഡല്‍ഹി: കര്‍ഷകരും രാജ്യത്തിന്റെ അതിര്‍ത്തികളില്‍ വീരമൃത്യു വരിക്കുന്ന സൈനികരെപ്പോലെ ദേശസ്‌നേഹികളാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കര്‍ഷകരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകര്‍ അവരുടെ വീടുകളിലായിരുന്നുവെങ്കിലും മരിക്കുമായിരുന്നു എന്നു പറഞ്ഞ ഹരിയാന കൃഷി മന്ത്രി ജെപി ദലാലിനെ തലകീഴായി കെട്ടിത്തൂക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദലാലിന്റെ പരാമര്‍ശങ്ങള്‍ അപമാനകരമാണ്. കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കേണ്ടയാളില്‍ നിന്നാണ് ഇത്തരമൊരു വിവേകശൂന്യമായ പരാമര്‍ശം ഉണ്ടായിരിക്കുന്നത് ഇതില്‍ അദ്ദേഹം നിരുപാധികം മാപ്പ് പറയണമെന്നും അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ മരിച്ചവരെക്കുറിച്ച് കഴിഞ്ഞ മാസമായിരുന്നു ജെപി ദലാലിന്റെ വിവാദ പരാമര്‍ശം. ഒന്നുമുതല്‍ രണ്ടുലക്ഷം വരെയുളള ആളുകളില്‍ 200 പേര്‍ ആറുമാസത്തില്‍ മരിക്കില്ലെ,  ഒരാള്‍ ഹൃദയാഘാതം മൂലമാണ് മരിക്കുന്നതെങ്കില്‍ മറ്റൊരാള്‍ അസുഖം ബാധിച്ച് മരിക്കും. അവരോട് എനിക്ക് അഗാധമായ സഹതാപമുണ്ട് എന്ന് ചിരിച്ചുകൊണ്ടായിരുന്നു ദലാലിന്റെ പ്രസ്താവന.

ഖലിസ്ഥാനികളെന്നും നക്‌സലേറ്റുകളെന്നും മുദ്രകുത്തി കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമം ഉടന്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശവിരുദ്ധമായി അവര്‍ ഒന്നും ചെയ്തിട്ടില്ല. അവര്‍ ദേശവിരുദ്ധരല്ല, രാജ്യത്തിന്റെ ഐക്യവും സമഗ്രതയും നശിപ്പിക്കുന്ന ഒന്നും അവര്‍ ഒരിക്കലും ചെയ്യില്ലെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More