ബംഗളുരു: നിയമസഭയില്‍ പൊട്ടിത്തെറിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ കോണ്‍ഗ്രസ് മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിനു വഴിവച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കാനുളള ആര്‍എസ്എസിന്റെ അജണ്ടയാണ് എന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനക്കുപിന്നാലെയാണ് വാക്കേറ്റങ്ങള്‍ ആരംഭിച്ചത്.
എന്ത് അജണ്ടയെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്, രാജ്യത്തുടനീളം വേരുകളുളള പാര്‍ട്ടിയാണ് ആര്‍എസ്എസ്. താന്‍ ആര്‍എസ്എസുകാരനാണ്, രാജ്യത്തെ പ്രധാനമന്ത്രിപോലും ആര്‍എസ്എസുകാരനാണ് അതില്‍ തങ്ങള്‍ അഭിമാനിക്കുന്നുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു. ആര്‍എസ്എസിനെതിരെ സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം എന്തിനാണ് ആര്‍എസ്എസിന്റെ പേര് വലിച്ചിഴക്കുന്നതെന്ന് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഡ്ഗേ ചോദിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതി പ്രാവര്‍ത്തികമാക്കിയാല്‍ ചിലവ് കുറയ്ക്കാനാവുമെന്നും വിശ്വേശ്വര്‍ ഹെഡ്ഗേ അഭിപ്രായപ്പെട്ടിരുന്നു.