സെക്കന്റ്‌ഷോകള്‍ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടേണ്ടിവരുമെന്ന് ഫിലിം ചേമ്പര്‍

തിരുവനന്തപുരം: സെക്കന്റ്‌ഷോ നടത്താന്‍ അനുമതി നല്‍കിയില്ലെങ്കില്‍ തിയേറ്ററുകള്‍ അടച്ചിടേണ്ടിവരുമെന്ന് ഫിലിം ചേമ്പര്‍. സര്‍ക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും അനുകൂല നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് തിയറ്ററുകള്‍ അടച്ചിടുക എന്ന കടുത്ത തീരുമാനത്തിലേക്ക് ഫിലിം ചേമ്പര്‍ എത്തിയത്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഭാരവാഹികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.

കൊവിഡ് മഹാമാരി മൂലം ഏറെ പ്രതിസന്ധികള്‍ നേരിട്ട മേഖലയാണ് സിനിമ. പ്രശ്‌നങ്ങളെല്ലാം സര്‍ക്കാരിനെ അറിയിച്ചിരുന്നു,  തിയറ്ററുകളുടെ വരുമാനത്തില്‍ ഏറിയ പങ്കും സെക്കന്റ്‌ഷോകളിലൂടെയാണ് ലഭിക്കുന്നത് അതിനാല്‍ സെക്കന്റ്‌ഷോകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തും അയച്ചിരുന്നു. സെക്കന്റ്‌ഷോകളില്ലാത്ത സാഹചര്യത്തില്‍ രണ്ടാഴ്ച്ചയായി പുതിയ സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ല. വിഷയത്തില്‍ ഇതുവരെ സര്‍ക്കാര്‍ അനുകൂല നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

കൊച്ചിയില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ എന്നിവരുടെ പ്രതിനിധികളാണ് പങ്കെടുക്കുക. തിയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതടക്കമുളള കടുത്ത തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടായേക്കും.

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More