വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ ബിജെപി ഉയര്‍ത്തുന്ന ആരോപണത്തില്‍ മറുപടിയുമായി എ. എം. ആരിഫ് എംപി. മുസ്ലീം നാമധാരി ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നതെന്നും അത് കാലങ്ങളായി തുടരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കിട്ടുമ്പോഴെല്ലാം ബിജെപി അനുകൂല ചാനലായ ജനം ടിവിയും തന്നെ ആക്രമിക്കാറുണ്ടെന്നും ആരിഫ് പ്രതികരിച്ചു.
സംഭവത്തില്‍ എഎം ആരിഫ് എംപിക്കെതിരെ സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും വളര്‍ത്തുന്നതില്‍ ആരിഫ് എംപിക്ക് പങ്കുണ്ടെന്നായിരുന്നു ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് എംപി ഇവര്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ അറിയിച്ചു.