യോഗി ആദിത്യനാഥ് വെറുപ്പിന്റെ അംബാസഡര്‍: ബ്രിന്ദ കാരാട്ട്

ഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെറുപ്പിന്റെ അംബാസഡറാണെന്ന് സിപിഎം നേതാവ് ബ്രിന്ദ കാരാട്ട്. ലവ് ജിഹാദിന്റെ മറവില്‍ കേരളത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാനുളള ഗൂഢാലോചനയുണ്ടെന്ന യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനക്കെതിരെ സംസാരിക്കുകയായിരുന്നു ബ്രിന്ദ കാരാട്ട്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, ഭക്ഷ്യ സുരക്ഷ തുടങ്ങി എല്ലാ മേഖലകളിലും മുന്നിട്ടുനില്‍ക്കുന്ന കേരളത്തിലെ ജനങ്ങളുടെ ഐക്യം നശിപ്പിക്കുകയാണ് യോഗി ആദിത്യനാഥിന്റെ ലക്ഷ്യം. തന്റെ മങ്ങിയ കണ്ണുകളിലൂടെയാണ് യോഗി കേരളത്തെ നോക്കിക്കാണുന്നത്, കേരളത്തെ ഭിന്നിപ്പിക്കുകയാണ് യോഗിയുടെ ലക്ഷ്യം. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ അത്ര പ്രാധാന്യം നല്‍കുമെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഉത്ഘാടനം ചെയ്യാനായി യോഗി ആദിത്യനാഥ് കേരളത്തിലെത്തിയിരുന്നു. ലവ് ജിഹാദ് തടയാന്‍ കേരളം നടപടിയെടുത്തില്ലെന്നും തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ലവ് ജിഹാദ് കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റാനുളള സാധ്യതയുണ്ടെന്ന് കേരളത്തിന്റെ നീതിപീഢം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നിട്ടും സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ല. അതിനാല്‍ കേരളത്തിന് ബിജെപിയുടെ ആവശ്യമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കേരളത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നതും സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും കേരളത്തിന്റെ പരാജയം കണ്ട് ലോകം ഇന്ന് ചിരിക്കുകയാണെന്നും യോഗി പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More