പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എകൂടി രാജിവച്ചു; സർക്കാരിന് കേവലഭൂരിപക്ഷം നഷ്‌ടമായി

ഒരു എംഎൽഎ കൂടെ രാജിവച്ചതോടെ പുതുച്ചേരിയിലെ കോൺഗ്രസ് നേതൃത്വത്തിലുള‌ള നാരായണസ്വാമി സർക്കാരിന് കേവലഭൂരിപക്ഷം നഷ്‌ടമായി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുന്ന എം.എല്‍.എ മാരുടെ എണ്ണം നാലായി. അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും, സെക്രട്ടറിമാരും നേരത്തേ രാജിവച്ചിരുന്നു. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍കൂടെ രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ ജോൺകുമാർ ആണ് ഇന്ന് രാജിവച്ചത്. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് സൂചന. വലിയ ജനപിന്തുണയുള‌ള നേതാവാണ് ജോൺകുമാർ. കഴിഞ്ഞ മാസം പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.നമശ്ശിവായവും, ആരോഗ്യമന്ത്രി മല്ലഡി കൃഷ്‌ണറാവുവും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 

ആകെ 33 സാമാജികരുള‌ള പുതുച്ചേരിയിൽ കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. പത്ത് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ഡിഎംകെ എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയുമാണ് ഇപ്പോൾ നാരായണസ്വാമിയെ പിന്തുണക്കുന്നത്. പ്രതിപക്ഷമായ എൻ ആർ കോൺഗ്രസ്-എഡിഎംകെ സഖ്യത്തിൽ 14 എംഎൽഎമാരാണുള‌ളത്. 

അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫെബ്രുവരി 17 ന് പുതുച്ചേരി സന്ദർശിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനാണ് രാഹുല്‍ എത്തുന്നത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More