സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ഹാഥറസിലേക്കുള്ള യാത്രക്കിടെ യു.പിയിൽ അറസ്റ്റിലായി യു.എ.പി.എ ചുമത്തി ജയിലിൽ അടക്കപ്പെട്ട മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം. അഞ്ച് ദിവസത്തേക്കാണ് ജാമ്യം. മാതാവിനെയല്ലാതെ മറ്റാരെയും കാണാൻ അനുവാദമില്ല. മാധ്യമങ്ങളെ കാണരുതെന്ന് നിർദേശമുണ്ട്. ജാമ്യം രണ്ട് ദിവസമായി കുറക്കണമെന്ന സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി തള്ളി. 

കഴിഞ്ഞ ഒക്ടോബറിലാണ് കേരളത്തില്‍ നിന്നുളള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കു പോകുന്ന വഴിയില്‍ അറസ്റ്റ് ചെയ്തത്. അതിക് ഉര്‍ റഹ്മാന്‍, മസൂദ് അഹമ്മദ് എന്നിവരോടൊപ്പമായിരുന്നു കാപ്പനെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, മതങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തല്‍ തുടങ്ങി യുഎപിഎ അടക്കമുളള വകുപ്പുകളാണ് സിദ്ദീഖ് കാപ്പനുമേല്‍ ചുമത്തിയിട്ടുളളത്.

Contact the author

News Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More