നിയമസഭാ തെരഞ്ഞെടുപ്പ്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കേരളത്തില്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനിൽ അറോറ തിരുവനന്തപുരത്ത് എത്തി.  തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. സംഘം 15 വരെ കേരളത്തിലുണ്ടാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.

നാളെ രാവിലെ 10 ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുമായും പൊലീസ് നോഡൽ ഓഫീസറുമായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനിൽ അറോറയും സംഘവും കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്തും. വൈകിട്ട് 3.30ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായും എസ്.പി മാരുമായും ചർച്ച നടത്തും. വൈകിട്ട് 6.30ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യനിർവഹണ ഏജൻസികളുമായി ആശയവിനിമയമുണ്ടാവും.

ഞായറാഴ്ച രാവിലെ 10 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചർച്ച നടക്കും. വൈകിട്ട് 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. വൈകിട്ട് അഞ്ചുമണിക്ക് വാർത്താസമ്മേളനം. തിങ്കളാഴ്ച രാവിലെ സംഘം ഡൽഹിയിലേക്ക് മടങ്ങും.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സുദീപ് ജെയിൻ, ചന്ദ്രഭൂഷൺ കുമാർ, എ.ഡി.ജി ഷേയ്ഭാലി ബി. ശരൺ, ഡയറക്ടർ പങ്കജ് ശ്രീവാസ്തവ, സെക്രട്ടറി എ.കെ. പാഠക് എന്നിവരും സംഘത്തിലുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

More
More
Web Desk 9 hours ago
Keralam

മുഖ്യമന്ത്രിയുടെ ക്യൂബ-യുഎസ് യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

More
More
Web Desk 15 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More