' കര്‍ഷകരോട് മുഖം തിരിഞ്ഞിരിക്കുന്ന ഇന്ത്യന്‍ നേതാക്കളെ ലോകം നിങ്ങളെ കാണുന്നുണ്ട് ' -സൂസന്‍ സരണ്ടന്‍

രാജ്യത്തെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ ഇന്ത്യന്‍ നേതാക്കളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡ് നടിയും ഓസ്‌കാര്‍ ജേതാവുമായ സൂസന്‍ സരണ്ടന്‍. കോര്‍പ്പറേറ്റുകളുടെ അത്യാഗ്രഹത്തിനും ചൂഷണത്തിനും യുഎസില്‍ മാത്രമല്ല ലോകത്തെവിടെയും അതിരുകളില്ല. അവര്‍ക്കുവേണ്ടി രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമങ്ങളും ദുര്‍ബലരായവരെ നിശബ്ദരാക്കും. ലോകം ഇതെല്ലാം കാണുന്നുണ്ടെന്ന് ഇന്ത്യയിലെ നേതാക്കളെ അറിയിക്കണം എന്നായിരുന്നു സൂസന്റെ പുതിയ ട്വീറ്റ്.

ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു, അവര്‍ ആരാണെന്നും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അറിയുക എന്നായിരുന്നു പ്രതിഷേധത്തെക്കുറിച്ചുളള വാര്‍ത്തയോടൊപ്പം കഴിഞ്ഞ ദിവസം സൂസന്‍ സരണ്ടന്‍ പോസ്റ്റ് ചെയ്തത്.

കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ടുളള പോപ് ഗായിക റിഹാനയുടെയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെയും ട്വീറ്റുകളാണ് കര്‍ഷക സമരത്തിന് ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് നിരവധി ലോകപ്രശസ്തര്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. അതേസമയം ഇന്ത്യയിലെ രാഷ്ട്രീയ, സിനിമാ, കായിക മേഖലയിലുളള മിക്കവരും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണെടുത്തത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More