ആവശ്യങ്ങള്‍ അംഗീകരിക്കാതെ കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങില്ല- രാകേഷ് ടികായത്ത്

ഡല്‍ഹി:  കേന്ദ്രസര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങില്ല. ചര്‍ച്ച നടത്താനായി കേന്ദ്രത്തില്‍ ഇനി സമ്മര്‍ദം ചെലുത്തില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി. സമരഭൂമിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായ റോഡ് ഉപരോധത്തിനുശേഷം ഉത്തര്‍ പ്രദേശ് ഗാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഒക്ടോബര്‍ 2 വരെ പ്രതിഷേധം നീണ്ടുനില്‍ക്കും, നിയമങ്ങള്‍ റദ്ദാക്കാനായി കേന്ദ്രസര്‍ക്കാരിന് അതുവരെ സമയമുണ്ട്. അപ്പോഴും നിയമങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ കര്‍ഷകര്‍  കൂടുതല്‍ പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമത്തെത്തുടര്‍ന്ന് തകര്‍ന്നുപോകുമായിരുന്ന കര്‍ഷകസമരത്തെ പിടിച്ചുനിര്‍ത്തിയ നേതാവാണ് രാകേഷ് ടികായത്ത്. കാര്‍ഷികനിയമങ്ങള്‍ പതിനെട്ട് മാസത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം കര്‍ഷകര്‍ തള്ളിയിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More