കേരളത്തിലെ ആദ്യ 'മുലപ്പാല്‍ ബാങ്ക്' നാളെ പ്രവര്‍ത്തനമാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് നാളെ  (ഫെബ്രുവരി - 5) പ്രവര്‍ത്തനമാരംഭിക്കും. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് 'നെക്ടര്‍ ഓഫ് ലൈഫ്' എന്നു പേരിട്ടിരിക്കുന്ന പദ്ധതി ആരംഭിക്കുക. ഫെബ്രുവരി അഞ്ചിന് വൈകുന്നേരം മൂന്നുമണിക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

അമ്മയുടെ മരണം,  അസുഖം, മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയ കാരണങ്ങള്‍ മൂലം മുലപ്പാല്‍ ലഭ്യമാവാത്ത നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ ലഭ്യമാക്കുക എന്ന ലക്ഷൃത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ജനറല്‍ ആശുപത്രികളില്‍ 3600 കുഞ്ഞുങ്ങളാണ് ജനിക്കുന്നത്,അവരില്‍ അറുനൂറ് മുതല്‍ ആയിരം വരെയുളള നവജാത ശിശുക്കളെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മാസം തികയുന്നതിനു മുന്‍പ് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും, ആവശ്യമായ പാലില്ലാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കുമെല്ലാം പാസ്ച്ചറൈസ് ചെയ്ത മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി കൂട്ടുകയും അണുബാധ കുറക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് റോട്ടറി കൊച്ചില്‍ ഗ്ലോബലിലെ ഡോ.പോള്‍ വ്യക്തമാക്കി. ജനറല്‍ ആശുപത്രിയില്‍ തന്നെ പ്രസവം കഴിഞ്ഞതും ആരോഗ്യവിവരങ്ങള്‍ ലഭ്യമായതുമായ അമ്മമാരില്‍ നിന്നാവും മുലപ്പാല്‍ ശേഖരിക്കുക. ശേഖരിക്കുന്ന പാല്‍ ആറുമാസം വരെ കേടാകാതെ സൂക്ഷിക്കാനാവും. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് തുടക്കത്തില്‍ സൗജന്യമായി മുലപ്പാല്‍ ലഭ്യമാക്കുക.

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More