കര്‍ഷക പ്രതിഷേധത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ട്വീറ്റ് നാണക്കേട്- ശശി തരൂര്‍

ഡല്‍ഹി: അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാകുന്ന ഡല്‍ഹിയിലെ കര്‍ഷകപ്രക്ഷോഭത്തില്‍ പോപ് ഗായിക റിഹാനക്കെതിരായ ഇന്ത്യന്‍ സിനിമാ-ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റ് നാണക്കേടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ പെരുമാറ്റം മൂലം ഇന്ത്യയുടെ ആഗോള പ്രതിച്ഛായക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ ക്രിക്കറ്റ് താരത്തിന്റെ ട്വീറ്റിലൂടെ പരിഹരിക്കാനാവില്ലെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ക്രിക്കറ്റ് താരങ്ങളായ സച്ചില്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, രവി ശാസ്ത്രി തുടങ്ങിയവര്‍ കേന്ദ്രത്തിന്റെ നടപടികളെ പ്രതിരോധിക്കാനായി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ശശി തരൂരിന്റെ വിമര്‍ശനം. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുമായി പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്താല്‍ നിങ്ങള്‍ക്ക് രാജ്യത്തെ ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കും - ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

കര്‍ഷക പ്രക്ഷോഭത്തിന് ആഗോളതലത്തില്‍ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധു മീര തുടങ്ങി നിരവധിപേര്‍ കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 18 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 21 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More