പുതുതലമുറ വ്യവസായങ്ങൾ കൊണ്ടുവരാന്‍ 1500 കോടിരൂപയുടെ പദ്ധതി; ടെക്നോപാർക്ക്-ടിസിഎസ് ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതലമുറ വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ധാരണാ പത്രത്തില്‍ ടാറ്റാ കൺസൾട്ടൻസി സർവീസും ടെക്നോപാർക്കും ഒപ്പുവെക്കും. ഇതിനായുള്ള  അനുമതി സംസ്ഥാന മന്ത്രിസഭ നല്‍കിക്കഴിഞ്ഞു. പള്ളിപ്പുറം ടെക്നോസിറ്റിയിൽ 1200 മുതൽ 1500 വരെ കോടി രൂപ മുതൽമുടക്കിൽ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) പുതുതലമുറ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനാണ് ധാരണാപത്രം. ഈ പദ്ധതിക്കുവേണ്ടി 97 ഏക്കർ സ്ഥലം സർക്കാർ പാട്ടത്തിനു നൽകും.

ഐടി മേഖലയിലെ നൂതന സാങ്കേതിക വിദ്യകളായ ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിൻ, റോബോടിക്സ്, ഡാറ്റാ അനലിറ്റിക്സ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലൂന്നിയുള്ള വ്യവസായങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയാണ് ടിസിഎസ് സമർപ്പിച്ചിട്ടുള്ളത്.

പ്രതിരോധം, എയ്റോസ്പേസ്, നിർമാണം എന്നീ മേഖലകൾക്കാവശ്യമായ നൂതന സാങ്കേതികവിദ്യ പ്രധാനം ചെയ്യുകയാണ് ലക്ഷ്യം. ഇതു വഴി 20,000 പേർക്ക് നേരിട്ടും ഇതിന്റെ മൂന്നു മുതൽ അഞ്ച് ഇരട്ടി വരെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ടെക്നോളജി സ്റ്റാർട്ടപ്പുകൾക്കു വേണ്ടി ഇവിടെ ഇൻക്യൂബേറ്റർ സെന്റർ സ്ഥാപിക്കുന്നതിനും ടിസിഎസ്സിനും പദ്ധതിയുണ്ട്.

ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ എൽഎക്സിയുടെ ഹാർഡ് വേർ വ്യവസായങ്ങളും ഇതോടൊപ്പം സ്ഥാപിതമാകും. ഇതിനുവേണ്ടി ഏഴ് ഏക്കർ സ്ഥലം ഈ കമ്പനിയുടെ ഉപയോഗത്തിന് അനുവദിക്കും. ടിസിഎസിന്റെ നിർദേശങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശകൾ കണക്കിലെടുത്താണ് ടിസിഎസ്സുമായി ധാരണാപത്രം ഒപ്പിടുന്നത്. ഇതോടെ ഐടി അനുബന്ധ രംഗത്ത് കുതിപ്പ് നടത്താന്‍ സംസ്ഥാനത്തിന് കഴിയുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പള്ളിപ്പുറം ടെക്നോസിറ്റിയിൽ ജീവനക്കാർക്കു വേണ്ടി ഉന്നതനിലവാരമുള്ള പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് നേരത്തെ 97 ഏക്കർ സ്ഥലം ടിസിഎസിനു പാട്ടത്തിനു നൽകിയിരുന്നു. എന്നാൽ പരിശീലന രീതികളിൽ പെട്ടെന്നുണ്ടായ മാറ്റം കാരണം പദ്ധതി നടപ്പായില്ല. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കാൻ ഈ സ്ഥലം വിട്ടുകൊടുക്കുന്നത്. ടിസിഎസ്സിന് കേരളത്തിൽ വിവിധ പദ്ധതികളിലായി 15,000 ജീവനക്കാരുണ്ട്. കേരളത്തിൽ ഐടി മേഖലയിൽ ഏറ്റവും വലിയ തൊഴിൽദാതാവാണ് ടിസിഎസ്. കൊവിഡാനന്തര കാലത്ത് കേരളത്തിലേക്ക് വരുന്ന പ്രധാന വ്യവസായ നിക്ഷേപമാണ് ടിസിഎസ്സിന്റേത്. സംസ്ഥാനത്തിന്റെ വരുമാന വർദ്ധനവിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായമാകും.

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More