റഷ്യയുടെ സ്പുട്‌നിക് വി വാക്സിന്‍ ഏപ്രിലോടുകൂടി ഇന്ത്യയില്‍ വിതരണത്തിന് സജ്ജമാകും

ഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിനായ സ്പുട്‌നിക് വി ഏപ്രിലോടുകൂടി ഇന്ത്യയില്‍ വിതരണത്തിന് സജ്ജമാകും. ഇന്ത്യയില്‍ വാക്‌സിന്റെ പരീക്ഷണങ്ങള്‍ നടന്നുവരുന്നതായും മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി രാജ്യത്ത് വിതരണത്തിനു തയാറാകുമെന്നും ഡോ. റെഡ്ഡീസ് ലാബോറട്ടറി ഫാര്‍മ സര്‍വീസസ് മേധാവി ദീപക് സപ്ര വ്യക്തമാക്കി.

സ്പുട്‌നിക് വി വാക്‌സിന്‍ 91.6 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ സ്പുട്‌നിക് വാക്‌സിന്റെ വില നിശ്ചയിച്ചിട്ടില്ല ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ വാക്‌സിന്റെ വിലയുമായി താരതമ്യപ്പെടുത്തിയാവും വില നിശ്ചയിക്കുകയെന്നും അദ്ദേഹം അറിയിച്ചു. സ്പുട്‌നിക് വി വാക്‌സിന്‍ ദ്രാവകരൂപത്തിലും പൗഡറായും ലഭ്യമാണ്. ദ്രാവകരൂപത്തിലുളള വാക്‌സിന്‍ മൈനസ് 18 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ടതുണ്ട്. പൗഡറിന് രണ്ടുമുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയും ആവശ്യമാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് രാജ്യത്തെ ജനങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ശുചിത്വ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് വാക്‌സിനേഷന്‍ നടക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 7 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More