കൊവിഡ്‌ പോരാട്ടത്തിന് ഊന്നല്‍; ആരോഗ്യ മേഖലയില്‍ 64,180കോടി രൂപയുടെ പദ്ധതികള്‍

ഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയിലെ തന്റെ മൂന്നാം ബജറ്റ് കൊവിഡ്‌ പ്രതിസന്ധികള്‍ക്കിടയിലെ ബജറ്റാണ് എന്ന ആമുഖത്തോടെയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണം തുടങ്ങിയത്. കൊവിഡ് പോരാട്ടത്തില്‍ രാജ്യം വിജയിച്ചുവെന്ന് അവകാശപ്പെട്ട ധനമന്ത്രി, മഹാമാരി അന്തരാഷ്ട്ര ബന്ധങ്ങള്‍ പുനര്‍നിര്‍വ്വചിച്ചു എന്ന് വ്യക്തമാക്കി. അതേസമയം കൊവിഡ്‌ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് തന്നെയാണ് തന്റെ പുതിയ ബജറ്റില്‍ ഊന്നല്‍ എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ആരോഗ്യമേഖലക്കുള്ള പദ്ധതികളുടെ പ്രഖ്യാപനം നടന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാജ്യത്തെ ആരോഗ്യമേഖലക്ക് 64, 180 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. മൊത്തം അടങ്കലില്‍ 35000 കോടി രൂപ കൊവിഡ്‌ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്കായി മാറ്റിവെക്കും. ആരോഗ്യ രംഗത്ത് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങളെ ശക്തിപ്പെടുത്തും, രാജ്യത്ത് പുതിയ എമര്‍ജെന്‍സി ഹെല്‍ത്ത് സെന്‍ററുകള്‍ സ്ഥാപിക്കും. നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഇരുപത്തിയെട്ടായിരം ഹെല്‍ത്ത് സെന്‍ററുകള്‍ സ്ഥാപിക്കും. അര്‍ബന്‍ ക്ലീന്‍ ഇന്ത്യ മിഷനുവേണ്ടി 1.41 ലക്ഷം കോടി രൂപ മാറ്റിവെച്ചു. വായു മലിനീകരണം തടയുന്നതിന് 2,217 കോടി രൂപയുടെ പാക്കേജും ജലമിഷന് 2.87 ലക്ഷം കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡിനെതിരായ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുക തന്നെയാണ് സര്‍ക്കാരിന്റെ ലക്‌ഷ്യം എന്ന് ധനമന്ത്രി ഊന്നിപ്പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More